ഒരേ തൊഴിൽരംഗത്ത് മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നവരുടെ സൗഹൃദത്തിന് എത്രമാത്രം സത്യസന്ധതയും സ്നേഹവും ഉണ്ട്? മമ്മൂട്ടിയുടെ ചോദ്യവും മോഹൻലാലിൻറെ മറുപടിയും

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ആരാധകർ ഇരു ചേരിയിലും നിന്ന് രണ്ടുപേർക്കും വേണ്ടി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും ഇരുവരും തമ്മിൽ വലിയ സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനോട് മമ്മൂട്ടി ചോദിച്ച ഒരു ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൈരളി ടിവിയിലെ പ്രത്യേക പരിപാടിയായ ജെബി ജങ്ഷനിലാണ് മമ്മൂട്ടിയുടെ ചോദ്യം ഉയർന്നതും മോഹൻലാൽ അതിന് മറുപടി പറഞ്ഞതും.

മമ്മൂട്ടിയുടെ ചോദ്യം

ALSO READ: യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം സിനിമയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടില്ല: ചിദംബരം

ഒരുപാട് ചോദ്യം ഞാൻ ലാലിനോടും ലാൽ എന്നോടും ചോദിച്ചിട്ടുണ്ട്. അതിന് പരസ്പരം നമ്മൾ മറുപടി പറഞ്ഞിട്ടുമുണ്ട് . പക്ഷെ ഇത് വളരെ പൊതുവായ ഒരു ചോദ്യമാണ്.

ഒരേ തൊഴിൽരംഗത്ത് പരസ്പരം മത്സരബുദ്ധിയോട് കൂടി പ്രവർത്തിക്കുന്ന രണ്ട് ആളുകൾ, അവരുടെ വ്യക്തിപരമായ സൗഹൃദത്തിന് എത്രമാത്രം സത്യസന്ധതയും സ്നേഹവും ആത്മാർത്ഥതയും ഉണ്ടാവും?

മോഹൻലാലിൻറെ മറുപടി

ALSO READ: “ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്”; ‘ഒരു സർക്കാർ ഉല്പന്നം’ സിനിമയെക്കുറിച്ചുള്ള അംബികാസുതന്റെ പോസ്റ്റ്

ഞങ്ങളുടെ കാര്യം പറയണ്ട എന്ന് അദ്ദേഹം പറഞ്ഞെങ്കിലും അത് തന്നെ ഉദാഹരണം ആയിട്ടെടുക്കാം. ഞങ്ങൾ ഏകദേശം 55ഓളം സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ലീഡിങ് ആയ ഒരു ഇൻഡസ്ട്രിയിലെ രണ്ട് ആളുകൾ അങ്ങനെ അത്രയും സിനിമ ചെയ്തിട്ടില്ല. ഞങ്ങൾ രണ്ട് പേരും ദൈവം സൃഷ്‌ടിച്ച രണ്ട് ജീവനുകൾ ആണ്.  പരസ്പരം എന്നും ബഹുമാനിക്കുക സ്നേഹിക്കുക എന്നൊരു കാര്യമേ ഇക്കാര്യത്തിൽ ചെയ്യാൻ പറ്റു. എനിക്ക് അദ്ദേഹം ചെയ്യുന്നത് എല്ലാം ഇഷ്ടമാണ്. പ്രൊഫഷന്റെ കാര്യം വരുമ്പോൾ എനിക്ക് അദ്ദേഹത്തോട് ഒരു ഈഗോയും തോന്നിയിട്ടില്ല. അദ്ദേഹത്തിന് എന്നോടും ഈഗോ ഇല്ലാ എന്ന് വിശ്വസിക്കുന്നു. ഒരു രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് പേർ തമ്മിൽ എന്ററിവിൽ സ്നേഹം മാത്രേ പാടുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News