‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’; 35-ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

35-ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും ഭാര്യ സുചിത്രയും.  ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് നൽകുന്ന ചിത്രം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

മുപ്പത്തിയഞ്ചുവർഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു. അവധിക്കാലം ആഘോഷിക്കാനാണ് കുടുംബസമേതം മോഹൻലാൽ ജപ്പാനിൽ എത്തിയത്.

പ്രിയപ്പെട്ട ലാൽ സാറിനും സുചി ചേച്ചിക്കും വിവാഹ വാർഷികത്തിൽ എന്റെയും കുടുംബത്തിന്റെയും ആശംസകൾ. ആയുരാരോഗ്യവും പ്രാർത്ഥനയും നേരുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News