നടൻ മധുവിന് വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

നടൻ മധുവിന് ആശംസകളുമായി പിറന്നാൾ ദിനത്തിനു മുൻപേ മോഹൻലാൽ എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണു മോഹൻലാൽ നടന് ആശംസകൾ അറിയിച്ചത്. എപ്പോഴും കാണാൻ തോന്നുന്ന, എത്ര കണ്ടാലും മടുപ്പു തോന്നാത്തൊരു മുഖവും ആളുമായിട്ടാണ് തനിക്ക് മധു സാറിനെ തോന്നിയിട്ടുള്ളതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ഇവിടേക്ക് എത്തിയത്.

ALSO READ: ‘അഴീക്കോടനെ വേട്ടയാടിയത് പോലെ പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുന്നു’; എ കെ ബാലൻ

തന്നോട് എന്താണ് പറയാനുള്ളതെന്ന മോഹൻലാലിൻറെ ചോദ്യത്തിന് ഇവിടെ എത്രയോ പേർ വരുന്നു പോകുന്നു. ‌പക്ഷേ ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷം തോന്നുന്നുവെന്നും ലോട്ടറി അടിച്ചവന്റെ ആഹ്ലാദമാണുള്ളതെന്നുമാണ് മധു മറുപടി പറഞ്ഞത്. അല്പ നേരത്തെ നർമസംഭാഷണത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചാണ് മോഹൻലാൽ മടങ്ങിയത്.

ALSO READ: ‘ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല’; കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി രാമസിംഹൻ അബൂബക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News