‘ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ’; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മോഹൻലാലിൻറെ ആശംസ. ‘എൻ്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ. ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ. ഒത്തിരി സ്നേഹം. അച്ചാ’, എന്നാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത് . പ്രണവിന്‍റെ ഫോട്ടോയും തരാം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രണവിന് ആശംസയുമായി എത്തിയത്.

ALSO READ: തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

അതേസമയം, പ്രണവിന്‍റേതായി ഏറ്റവും ഒടുവില്‍‍ റിലീസ് ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം ആണ് .യാത്രയെ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് പ്രണവ് മോഹന്‍ലാല്‍. തന്‍റെ കവിത പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് ഇപ്പോള്‍. ‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നണ് കവിതാ സമാഹാരത്തിന്‍റെ പേര്. പ്രണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകം ഉടന്‍ റിലീസ് ചെയ്യും.

ALSO READ: കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News