‘ഇച്ചാക്കയോടൊപ്പം’; മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ‘ഇച്ചാക്കക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള ചിത്രമാണത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലായി.

കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചു. വേദിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ശോഭന, കമല്‍ ഹസന്‍ തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.

READ ALSO:ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

മലയാളിയായതില്‍ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്ന് പറഞ്ഞ അദ്ദേഹം തിരുവനന്തപുരം തന്റെ സ്വന്തം നാടാണെന്നും, ഇവിടുത്തെ ഓരോ മുക്കും മൂലയും തനിക്ക് അറിയാമെന്നും പറഞ്ഞു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നത് തിരുവനന്തപുരത്താണ്, പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാളം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ട്, നമുക്ക് അത്തരം ഒരു നീക്കത്തിന് വഴികാട്ടികള്‍ ആകാം, കേരളീയത്തിന് എല്ലാവിധ ആശംസകളും- കേരളീയം വേദിയില്‍ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:ഡോ ലീല ഓംചേരി അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News