‘വീട്ടിൽ വന്നാൽ താറാവ് കറി വെച്ച് തരാം’, ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ലാലേട്ടനോട് അമ്മച്ചി, ചേർത്ത് പിടിച്ച് താരം: വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

വയോധികയായ ഒരു അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഇടവേളയിലാണ് രസകരമായ ഈ നിമിഷം അരങ്ങേറിയത്. ഇതേ അമ്മയോടൊപ്പം ഉള്ള മോഹൻലാലിന്റെ മറ്റൊരു വീഡിയോയും മുൻപ് വൈറലായിരുന്നു.

ALSO READ: ‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

സിനിമയുടെ പൂജാ ചടങ്ങിനിടെ മോഹൻലാലിനെ കാണാൻ വന്ന അമ്മയോട് പോരുന്നോ എന്റെ കൂടെ എന്ന് മോഹൻലാൽ ചോദിച്ചതാണ് മുൻപ് വൈറലായത്. മോഹൻലാലിന്റെ കടുത്ത ആരാധികയായ അമ്മ മോഹൻലാലിനെ നേരിട്ട് കാണുവാനാണ് അന്ന് എത്തിയത്. ഇന്ന് അതെ ആരാധികയെ ചേർത്ത് പിടിച്ച് സംസാരിച്ചാണ് മോഹൻലാൽ തന്റെ സ്നേഹം അറിയിച്ചത്.

ALSO READ: ‘മനുഷ്യൻ്റെ മനസ് ഭയങ്കര കോംപ്ലിക്കേറ്റഡ് ആണ്’, ഒന്നല്ല ഒരുപാട് ശരികളുണ്ട് നമുക്ക് ചുറ്റും; ഉള്ളൊഴുക്കിൻ്റെ രാഷ്ട്രീയവും, അഭിനയത്തിലെ പെൺമാന്ത്രികതകളും

ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വാഹനത്തിലേക്ക് നടക്കുമ്പോൾ ആ അമ്മയെയും മോഹൻലാലും കൂടെ കൂട്ടുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞുവിടാൻ ധൃതിയായോ എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി. മോഹൻലാലിനെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ താറാവ് കറി ഉണ്ടാക്കി തരാമെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീണ്ടും കാണാമെന്നു പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ ഈ അമ്മയെ യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News