പടം പൊട്ടിയെങ്കിലും ഇങ്ങേരുടെ ഡെഡിക്കേഷൻ വേറെ ലെവലാണ്; ഡ്യൂപ് ഇല്ലാതെ ഒടിയനിലെ മോഹൻലാലിൻറെ ഫൈറ്റ് സീൻ: വീഡിയോ

വി എ ശ്രീകുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ഒടിയൻ ഏറ്റവുമധികം വിമര്ശനങ്ങൾ നേരിട്ട ചിത്രമാണ്. സിനിമയ്ക്ക് വേണ്ടി പൂർണമായും കഥാപാത്രമായാണ് ലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ രീതിയിൽ ചർച്ചയാവുകയും വിമര്ശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിലുടനീളം ഡ്യൂപ് ഇല്ലാതെയാണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ ഒടിയന്റെ മേക്കിങ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO FREAD:മോഹൻലാലിൻറെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡുകൾ പിള്ളേര് തൂക്കി, ആടുജീവിതം ആദ്യ മൂന്നിൽ, നാലാമത് നെസ്‌ലൻ

ഒരു ഫൈറ്റ് സീനിനിടെ മോഹൻലാൽ മരത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുന്നതും വില്ലന്മാരെ അടിച്ചു വീഴ്ത്തുന്നതുമാണ് സീൻ. അത്യാവശ്യം ഉയരമുള്ള മരത്തിന്റെ കൊമ്പിൽ നിന്നാണ് ഇതിന് വേണ്ടി താരം ഡ്യൂപ്പ് ഇല്ലാതെ താഴേക്ക് ചാടുന്നത്. സിനിമ ബോക്സ്ഓഫീസിൽ കളക്ഷൻ ലഭിച്ചെങ്കിലും പ്രതീക്ഷിച്ചത്ര കോളിളക്കം സൃഷ്ടിച്ചില്ല. എന്നാൽ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ പ്രയത്നങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്.

ALSO READ: ‘പൊന്മുട്ടയിടുന്ന താറാവല്ല, ഇടാൻ വെച്ചത് മറ്റൊരു പേര്, ഒടുവിൽ വിവാദം കത്തി’,; പുതിയ പരസ്യം കണ്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചെന്ന് സത്യൻ അന്തിക്കാട്

അതേസമയം, ബറോസ്, റമ്പാൻ, ലൂസിഫർ എന്നീ സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. ബറോസ് എന്ന 3ഡി ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻലാൽ ആണ്. ഒടുവിൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രമായ നേര് ബോക്സോഫീസിൽ വലിയ വിജയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News