“മനോഹരവും നിറപ്പകിട്ടാര്‍ന്നതുമായിരുന്നു സ്‌കൂള്‍ കാലം, പരസ്പരം സ്‌നേഹിച്ചു സഹായിച്ചും ഉത്തമ പൗരന്മാരാകട്ടെ”: കൊച്ചുകൂട്ടുകാര്‍ക്ക് സ്‌നേഹാശംസകളുമായി ലാലേട്ടന്‍, വീഡിയോ

വീണ്ടും വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം നടക്കാന്‍ പോവുകയാണ്. അറിവിന്റെ ലോകത്തേക്ക് നിരവധി കുഞ്ഞുങ്ങള്‍ കാല്‍വയ്പ്പു നടത്തുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അവര്‍ക്ക് ആശംസയുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്‍. അദ്ദേഹത്തിന്റെ ആശംസാ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

ALSO READ: ഇത് വേറെ ലെവൽ..! ആസിഫ് അലി നായകനായെത്തുന്ന ‘ലെവൽ ക്രോസ്സ്’ ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു

ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങനെ:

ALSO READ:  തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

പ്രിയപ്പെട്ട കുട്ടികളെ, സന്തോഷപൂര്‍വമായ പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ് അറിവിന്റെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ആശംസകള്‍.

അറിവ് വെളിച്ചമാണ്. കുട്ടിക്കാലത്ത് എല്ലാവര്‍ക്കും ഇരുട്ടിനെ ഭയമായിരിക്കും അതിന് കാരണം ഇരുട്ട് അജ്ഞാനമാണ്. അജ്ഞാനത്തെ അകറ്റി അറിവ് നേടുമ്പോള്‍ നമ്മുടെ മനസിലും പ്രകാശം നിറയും അതോടെ ഭയമെല്ലാം നമ്മുടെ മനസില്‍ നിന്നും അകലുകയായി കുഞ്ഞുങ്ങളുടെ മനസില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന മഹത്തായ കര്‍മമാണ് അധ്യാപകര്‍ അനുഷ്ഠിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ അധ്യാപകര്‍ക്ക് കൂടി ആശംസകള്‍ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

ALSO READ:  അങ്ങനെ അഭിനയിക്കുന്നതിൽ പ്രയാസമുണ്ടോ എന്ന് മമ്മൂക്ക പലതവണ ചോദിച്ചു: ടർബോയുടെ അനുഭവങ്ങൾ പങ്കുവച്ച് രാജ് ബി ഷെട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News