കാരവാനില്‍ പാചകവുമായി മോഹന്‍ലാല്‍;വീഡിയോ വൈറൽ

ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിലും പാചകം ചെയ്യുന്നതിലും നടൻ മോഹൻലാലിനുള്ള താൽപര്യം എല്ലാവർക്കും  അറിയുന്ന കാര്യമാണ്. മുൻപും താരത്തിന്റെ പല പാചക വിഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. പാചകത്തിലെ അദ്ദേഹത്തിന്റെ വെറൈറ്റി പരീക്ഷണങ്ങളും സ്റ്റൈൽ ഓഫ് കുക്കിംഗ് ഒക്കെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ളതാണ്.

also read: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഇപ്പോഴിതാ കാരവാനില്‍ പാചകം ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ജാപ്പനീസ് രീതിയിലുള്ള തെപ്പിനാക്കി സ്റ്റൈലിലുള്ള ചെമ്മീന്‍ വിഭവത്തിന്റെ പാചകമാണ് നടൻ ചെയ്യുന്നത്. മസാലകള്‍ വളരെക്കുറച്ച് ഉപയോഗിച്ചുള്ള ചിക്കന്‍ പാചകവും ഫ്‌ളാബേ സ്റ്റൈല്‍ മീന്‍ വിഭവങ്ങളൊരുക്കലുമെല്ലാം ഇതിന് മുന്‍പ് അദ്ദേഹത്തിന്റെ പാചകവീഡിയോകളിൽ ആരാധകർ കണ്ടിട്ടുണ്ട്. ഒഴിവ് സമയങ്ങളിലെ അദ്ദേത്തിന്റെ പാചകപരീക്ഷണങ്ങൾ എല്ലാം തന്നെ ആരാധകർക്ക് ഭക്ഷണം ആസ്വദിച്ച് കഴിച്ച ഒരു ഫീൽ തന്നെയാണ് നൽകുന്നത്.

also read: തൃശൂരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം: തെരച്ചില്‍ തുടരുന്നു

അതേസമയം മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മകനും അച്ഛനും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയാണ് ചിത്രമൊരുങ്ങതെന്നാണ് റിപ്പോര്‍ട്ട്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News