ഏട്ടൻ ചുമ്മാ തീ ആണല്ലോ, യൂത്തന്മാരെ ഇങ്ങനെ അപമാനിക്കാമോ? മോഹൻലാലിൻറെ വർക്കൗട്ട് വീഡിയോ ഏറ്റെടുത്തു ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ.’ ലാലേട്ടൻ’ എന്ന് ഇന്നത്തെ തലമുറയും വിളിക്കുമ്പോൾ മലയാള സിനിമയുടെ ആവേശമായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. അതിൽ സിനിമ വിശേഷങ്ങൾക്ക് അപ്പുറം വ്യക്തിപരമായ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വർക്കൗട്ട് വീഡിയോയുടെ പുറകെയാണ് ആരാധകർ.

also read :ചോറിനൊപ്പം സോയാബീന്‍ മസാലയുണ്ടെങ്കില്‍ ചിക്കന്‍കറി മാറിനില്‍ക്കും

ഫിറ്റ്നസിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് മോഹൻലാൽ. ഇതിന് മുൻപും മോഹൻലാൽ തന്റെ വർക്കൗട്ട് വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്.വർക്കൗട്ടിലുള്ള മോഹൻലാലിൻറെ ഡെഡിക്കേഷനെ പറ്റിയാണ് ഈ വീഡിയോ കണ്ട ആരാധകരുടെ അഭിപ്രായം. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ഏട്ടൻ ചുമ്മാ തീ ആണല്ലോ, യൂത്തന്മാരെ ഇങ്ങനെ അപമാനിക്കാമോ..? എന്നൊക്കെയാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ.

അതേസമയം മോഹൻലാലിൻറെ റിലീസിനായി എത്തുന്ന സിനിമ ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനാണ്. സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

also read :ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചു, എനിക്കത് കിട്ടി: മമ്മൂട്ടിയെ അഭിനന്ദിച്ച് നടി പ്രാചി തെഹ്‍ലാന്‍

View this post on Instagram

A post shared by Mohanlal (@mohanlal)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News