സ്വകാര്യതയെ മാനിക്കണം, കിംവദന്തികളോട് പ്രതികരിക്കാനില്ല; വിവാഹമോചന അഭ്യുഹങ്ങളിൽ പ്രതികരിച്ച് മോഹിനി ഡേ

എആർ റഹ്മാന്റെയും സൈറ ബാനുവിന്റേയും വിവാഹ മോചന വാർത്തകൾ സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായിരുന്നു. ആരാധകരെ ഞെട്ടിച്ചതായിരുന്നു വിവാഹമോചന വാർത്തകൾ. ഇതിനു പിന്നാലെ റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേ യുടെ വിവാഹമോചന വാർത്തകൾ കൂടി വന്നതോടെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. റഹ്മാന്റെ വിവാഹമോചത്തിൽ മോഹിനിയ്ക്ക് പങ്കുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂ​ഹങ്ങൾക്ക് മോഹിനി മറുപടിയുമായി എത്തിയിരിക്കുകയാണ് .

തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മോഹിനി ഡേ അഭ്യർഥിച്ചത്. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും മോഹിനി പറഞ്ഞു.

also read: ‘അച്ഛനൊരു ഇതിഹാസമാണ്, ദയവായി നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണം’; വിവാദത്തിൽ പ്രതികരിച്ച് എആർ റഹ്‌മാന്‍റെ മകൻ

ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താല്പര്യമില്ല എന്നും എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം.” എന്നാണ് മോഹിനി ഡേ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ഇത്തരം ​ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നു പറഞ്ഞ് എആർ റഹ്മാന്റെ മകനും ​പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News