നാല് പതിറ്റാണ്ട് പിന്നിടുന്ന മൊകേരി ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം; ഉദ്‌ഘാടനം ചെയ്ത് മാധ്യമപ്രവർത്തകൻ പി വി കുട്ടൻ

കോഴിക്കോട് മൊകേരി ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. തിരികെ 24 എന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് കൈരളി ന്യൂസ്, ന്യൂസ് എഡിറ്റർ പി വി കുട്ടൻ. കവി ശ്രീനി എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ. മനോജ് അരൂർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഹുസൈൻകുട്ടി, എൻ രാജൻ, ഡോ. അരുൺലാൽ, രഘുപ്രസാദ്, ശ്രീനിവാസൻ തൂണേരി, യൂണിയൻ ചെയർമാൻ ദേവാനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Also Read: ആമയിഴഞ്ചാൻ തോട് അപകടം; രക്ഷാപ്രവർത്തനത്തിന് നാവിക സേന എത്തും: മന്ത്രി കെ രാജൻ

അലുമിനി കമ്മിറ്റിയിൽ 25 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. ഭാരവാഹികളായി വി കെ രഘുപ്രസാദ്(പ്രസിഡണ്ട്), അഡ്വ. മനോജ്അരൂർ(സെക്രട്ടറി), പി പി ദിനേശൻ(ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി പി എം യൂസഫ്മാസ്റ്റർ, പി സി ലിനീഷ്കുമാർ, രജിഷഎൻ ടി എന്നിവരെയും ജോയിൻറ് സെക്രട്ടറിമാരായി കെ പി മോഹനൻ, മുജീബ് കെ, ജിഷ്ണു എന്നിവരെയും തെരഞ്ഞെടുത്തു.

Also Read: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയിൽ നിർത്താതെ പോയ സംഭവം; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News