ബസില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി; പൊലീസുകാരന്‍ അറസ്റ്റില്‍

ബസ്സില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നും ബസ്സില്‍ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരന്‍ കടന്നു പിടിച്ചതായി യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Also Read : കുസാറ്റ് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ

അറസ്റ്റിലായ അജാസ് മോനെ ഉടന്‍ കോടതിയില്‍ ഹാജരാക്കുംപൊന്‍കുന്നം പൊലീസാണ് കേസെടുത്തത്. കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ബസ്സില്‍ യാത്ര ചെയ്ത യുവതിയെ പൊന്‍കുന്നത്തിനും കോട്ടയത്തിനും ഇടയില്‍ പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ സ്ത്രീ പൊന്‍കുന്നം ബസ്റ്റാന്‍ഡില്‍ ബസ് ഇറങ്ങി. മുണ്ടക്കയത്തേക്ക് മറ്റൊരു ബസ്സില്‍ കയറി. ഈ സമയം അതേ ബസില്‍ പൊലീസുകാരനും കയറി. തുടര്‍ന്ന് കൈക്കുഞ്ഞിന് ബസ്സിലിരുന്ന് പാലു കൊടുക്കുന്നതിനിടയില്‍ പൊലീസുകാരന്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

Also Read : ഇലക്ട്രീഷ്യനായ ആല്‍വിന്‍ ഇന്നലെ എറണാകുളത്തെത്തിയത് സുഹൃത്തിനെ കാണാന്‍; പരിപാടി നടക്കുന്നതറിഞ്ഞ് കുസാറ്റിലേക്ക് പോയി; ഒടുവില്‍ കണ്ണീരോടെ വിടവാങ്ങല്‍

ഇതിനിടയില്‍ സ്ത്രീ കാഞ്ഞിരപ്പള്ളി കോടതിയില്‍ എത്തിയ ഭര്‍ത്താവിനോടും പിതാവിനോട് മോശമായി ഉണ്ടായ അനുഭവം ഫോണില്‍ അറിയിച്ചു. കോടതി പടിയില്‍ വച്ച് ഭര്‍ത്താവും പിതാവും സ്ത്രീ സഞ്ചരിച്ച ബസില്‍ കയറുകയും ആ ബസില്‍ വച്ച് പ്രതിയായ പൊലീസുകാരനെ മര്‍ദ്ദിച്ച ശേഷം കാഞ്ഞിരപ്പള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News