രണ്ടുവയസുകാരനെ കടിച്ചുകീറാൻ നായയുടെ ശ്രമം, രക്ഷകയായി അമ്മ, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

രണ്ടുവയസുകാരനെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹിയിലെ സഹാദ്രയിലാണ് സംഭവം നടന്നത്. അമ്മയും കുഞ്ഞും അമ്പലത്തിൽ നിന്ന് തിരികെ വരുമ്പോഴാണ് അതേ ചേരിയിലെ തന്നെ ഒരാളുടെ രണ്ട് നായകൾ കുഞ്ഞിനെ ആക്രമിച്ചത്. അമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞിന്റെ കാൽ നായകളിൽ ഒന്ന് കടിച്ചു വലിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

ALSO READ: കാന്‍സര്‍ മാറുമെന്ന് വിശ്വാസം; അഞ്ച് വയസുകാരനെ അമ്മ ഗംഗയില്‍ മുക്കിക്കൊന്നു

സംഭവത്തിൽ കുട്ടിയുടെ അച്ഛൻ തനൂജ് നരംഗ് നായകളുടെ ഉടമകളായ ആശ ഗൗറിനും ഭർത്താവ് സുനിൽ ഗൗറിനുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. അതേസമയം, ‘അമ്മ കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News