ഡിഫറന്റ് ആര്‍ട് സെന്ററില്‍ മോം യൂണിറ്റിന് തുടക്കം, സംഗീത സാന്ദ്രമാക്കി കെ എസ് ചിത്ര

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭക യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച് ഗായിക കെ.എസ് ചിത്ര. ‘സസ്‌നേഹം കെ.എസ് ചിത്ര’ എന്ന് എംബ്രോയിഡറി ചെയ്തുകൊണ്ടാണ് അമ്മമാരുടെ യൂണിറ്റുകള്‍ക്ക് ഗായിക പച്ചക്കൊടി കാണിച്ചത്.

ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ അനുഭവിക്കുന്ന അവഗണനകള്‍ക്ക് വലിയൊരു പരിഹാരമാവുകയാണ് മോം യൂണിറ്റുകളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.എസ് ചിത്ര പറഞ്ഞു. അവരുടെ മുഖത്ത് ഇന്ന് കാണുന്ന ചിരി തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്. കുട്ടികളുടെയും അമ്മമാരുടെും ആവേശം കാണുമ്പോള്‍ അവരിലെ പരിമിതികളും ദു:ഖങ്ങളുമൊക്കെ അപ്രത്യക്ഷമായ ഇന്ദ്രജാലമാണ് ഇവിടെ കാണുന്നതെന്നും അതിനു കാരണക്കാരനായത് ഗോപിനാഥ് മുതുകാടെന്ന മാന്ത്രികനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മമാര്‍ നിര്‍മിച്ച വസ്തുക്കള്‍ ചിത്രയ്ക്ക് ഉപഹാരമായി നല്‍കി. തുടര്‍ന്ന് ഗ്രാന്റ് തീയേറ്ററില്‍ നടന്ന ചടങ്ങില്‍ അമ്മമാര്‍ ചിത്രയ്ക്ക് ഗാനാര്‍ച്ചന നടത്തി. അമ്മാരും കുട്ടികളും ആവശ്യപ്പെട്ട പാട്ടുകൾ പാടി ചടങ്ങിനെ ചിത്ര സംഗീത സാന്ദ്രമാക്കി.

എല്‍.ഇ.ഡി ബള്‍ബ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, കോസ്‌മെറ്റിക്‌സ്, പ്രിന്റിംഗ് വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കാണ് ഇതോടെ തുടക്കമായത്. ഓരോ വിഭാഗത്തിനും നിര്‍മാണ യൂണിറ്റുകള്‍ പ്രത്യേകമായുണ്ട്. ഗുണമേന്മയോടെ ഇവിടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന സാധ്യത കണ്ടെത്തി പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററിലെ മുന്നൂറോളം കുട്ടികളുടെ അമ്മമാരാണ് മോം സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. ലാഭവിഹിതം പൂര്‍ണമായും ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് സെന്ററിന്റെ പ്രവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News