ആവി പറക്കും മോമോസ് ചായ; ഫുഡ് വ്ലോഗർക്ക് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ

ഫുഡ് വ്ലോഗുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് സോഷ്യൽ മീഡിയ. ഫുഡുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ ദിവസവും നമുക്കുമുന്നിൽ എത്താറുണ്ട്. ധാരാളം കാഴ്ചക്കാരുള്ള ഇത്തരം വീഡിയോകൾ ട്രെൻഡിങ് ലിസ്റ്റുകളിൽ മുന്നിൽ തന്നെയുണ്ടാവും. എന്നാൽ നെഗറ്റിവ് അഭിപ്രായങ്ങളുണ്ടാക്കുന്ന ധാരാളം വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read; ആമസോണ്‍ നദിയില്‍ വരള്‍ച്ച, വെള്ളം താ‍ഴ്ന്നപ്പോള്‍ തെളിഞ്ഞത് മനുഷ്യമുഖങ്ങള്‍

ഒരു സ്പെഷ്യൽ ചായ മേക്കിങ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്, മോമോസ് ചായ. യാതൊരു രീതിയിലും കൂട്ടിച്ചേർക്കാൻ കഴിയാത്ത രണ്ട് വിഭവങ്ങളാണ് മോമോസും ചായയും. മുബൈയില്‍ നിന്നുള്ളൊരു ഫുഡ് വ്ളോഗറാണ് ഈ റെസിപി പരീക്ഷിക്കുന്നത്. ചായ തിളപ്പിച്ച ശേഷം ഇതിലേക്ക് മോമോസും ഷെസ്‍വാൻ ചട്ണിയും മയൊണൈസുമെല്ലാം ചേര്‍ത്താണ് ഈ സ്പെഷ്യൽ ചായ തയ്യാറാക്കുന്നത്. ഈ വീഡിയോയുടെ കമന്റ് ബോക്സ് തുറന്നുകഴിഞ്ഞാൽ വൻ പൊങ്കാലയാണ് വ്ലോഗർക്ക് കിട്ടിയിട്ടുള്ളത്.

Also Read; പാലക്കാട് ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം; വീഡിയോ

ഇത്തരം വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുന്നത് തന്നെ അരോചകമാണെന്നാണ് വീഡിയോ കണ്ടിട്ടുള്ളവരെല്ലാം പറയുന്നത്. വ്ളോഗര്‍ പക്ഷേ ചായയൊക്കെ ഗംഭീരമായി തയ്യാറാക്കിയെങ്കിലും ഇത് വായില്‍ വയ്ക്കാൻ കൊള്ളില്ലെന്ന് തന്നെയാണ് വീഡിയോയിലും പറയുന്നത്. അതേസമയം ഇങ്ങനെ ‘വൃത്തികെട്ട’ രീതിയില്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് എന്തിനാണെന്നും ഇത് കാണുന്നവര്‍ക്കാണ് അതിന്‍റെ അസ്വസ്ഥതയെന്നുമെല്ലാം ചൂണ്ടിക്കാട്ടി നിരവധി നെഗറ്റീവ് കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News