ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഓസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ). ഓസ്ട്രേലിയന്‍ ടീമിന് നാല് മില്യണ്‍ ഡോളര്‍(ഏകദേശം 33.34 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പിന് മുമ്പ് തന്നെ സമ്മാനത്തുക സംബന്ധിച്ച വിശദാംശങ്ങള്‍ ഐസിസി പുറത്തുവിട്ടിരുന്നു.
ALSO READ: നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ അന്തരിച്ചു
ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ ടീമുകള്‍ക്ക് വിതരണം ചെയ്തത്. ആറാം കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് ഏകദേശം 33.34 കോടി രൂപ സമ്മാനത്തുകായി ലഭിച്ചു. ഇത് കൂടാതെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനം നൽകുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കും. ഇതു പ്രകാരം ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിച്ച ഓസ്ട്രേലിയക്ക് രണ്ടേകാല്‍ കോടി രൂപ കൂടി അധികമായി ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 2.90 കോടി രൂപ കൂടുതലായി ലഭിക്കുകയുണ്ടായി.
ALSO READ: ബോളിവുഡിലേക്ക് ചേക്കേറാന്‍ ഒരുങ്ങി പാ രഞ്ജിത്ത്; വെളിപ്പടുത്തലുമായി നിര്‍മ്മാതാവ്
സെമിയില്‍ പുറത്തായ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കും 6.65 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടേ കാല്‍ കോടി രൂപയും ന്യൂസിലന്‍ഡിന് 1.65 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കുകയുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here