സൗജന്യ റേഷനുള്ള പണം ജനങ്ങളിൽ നിന്നാണ് സ്വരൂപിക്കുന്നത്, പ്രധാനമന്ത്രിയുടെ പോക്കറ്റിൽ നിന്നല്ല: സീതാറാം യെച്ചൂരി

SITARAM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇലക്ഷൻ തന്ത്രത്തിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയും ഇലക്ഷൻ കമ്മീഷനും കൂട്ടുനിൽക്കുന്നതിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎമ്മിന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു പ്രതികരണം. സൗജന്യ റേഷനുള്ള പണം ജനങ്ങളിൽ നിന്നാണ് സ്വരൂപിക്കുന്നത്, പ്രധാനമന്ത്രിയുടെ പോക്കറ്റിൽ നിന്നല്ല. മോദിയുടെ ചിത്രം പതിച്ച സഞ്ചിയില്‍ അരി വിതരണം ചെയ്യുന്നത് ശരിയല്ല എന്നും ഇത് പൂർണ്ണമായും തെരഞ്ഞെടുപ്പ് അജണ്ടയാണ് എന്നും യെച്ചൂരി പറഞ്ഞു.

ALSO READ: കർഷകവിരുദ്ധ നയങ്ങളിൽ ഏഥൻസിലും ട്രാക്ടർ റാലി

ജനങ്ങളുടെ നികുതി പണം തന്നെയാണ് ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളായി കൊടുക്കുന്നത്. സൗജന്യ അരി എന്ന രീതിയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കൊടുക്കുന്നത് ജനങ്ങൾക്ക് അവകാശപ്പെട്ട അരിയാണ്. പക്ഷെ അത് മോദിയുടെ ചാരിറ്റി ആയിട്ട് കൊടുക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാലത് മോദിയുടെ ചാരിറ്റി അല്ല. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മോദിയുടെ അജണ്ട നടപ്പിലാക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും മോദിയെ സഹായിക്കുകയാണ്. അവർ മോദിയ്ക്ക് പരസ്യം കൊടുക്കുന്ന പോലെയാണ് ചെയ്യുന്നത്. അത് ശരിയായ നടപടിയല്ല.

ALSO READ: ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല… ഇന്ത്യ സഖ്യത്തിന്റെ ഭാഗവുമല്ല; കമല്‍ഹാസന്‍

മാത്രമല്ല പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പതിച്ച ചാക്കുകളിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിൽ മാത്രം ഈ ചാക്കുകളിൽ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യാൻ 13 കോടിയിലധികം രൂപ ചെലവ് വന്നിട്ടുണ്ട്. ജനങ്ങളുടെ നികുതി പണമാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ പാഴാക്കി കളയുന്നത്. അല്ലാതെ മോദിയുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല.

ഒരു സംസ്ഥാനത്തെ മാത്രം ചെലവ് ഇതാണെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യുമ്പോൾ എത്ര വലിയ തുകയായിരിക്കും മോദിയുടെ ചിത്രം പ്രിന്റ് ചെയ്യാൻ മാത്രം ചെലവാക്കുക. ഇത് തീർച്ചയായും ഒരു തെരഞ്ഞെടുപ്പ് പ്രചാണമാണ്. ഇത്ര വലിയ അനീതി കണ്മുന്നിൽ നടന്നിട്ടും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നത് എന്ന് ആർക്കും അറിയില്ല എന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News