റിട്ട.എസ്‌ഐയുടെ വീട്ടിലെ കാറില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ലാപ്‌ടോപ്പും പണവും മോഷ്ടിച്ചു, കള്ളന്‍ തിരിച്ചുപോയത് ഇട്ടിരുന്ന ചെരുപ്പ് ഉപേക്ഷിച്ച് പുതിയ ഷൂവും ധരിച്ച്

Robbery

വിരമിച്ച പൊലീസ് എസ്‌ഐയുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 45000 രൂപയും, 2 ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ്പും മോഷ്ടിച്ചു. എടത്വ കട്ടപ്പുറം ആന്റണി ഫ്രാന്‍സിസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കാറില്‍ നിന്ന് നിരവധി രേഖകളും, ഐസിസി, എസ്ബിഐ ബാങ്കുകളുടെ ചെക്ക് ബുക്കും നഷ്ടപ്പെട്ടു.

ആന്റണി ഫ്രാന്‍സിസിന്റെ മകള്‍ ജിക്കു ആന്റണിയുടേതാണ് നഷ്ടപ്പെട്ട സാധനങ്ങള്‍. മോഷണത്തിനു ശേഷം പഴയ ഷൂ ഉപേക്ഷിച്ച് ഫ്രാന്‍സിസ് ആന്റണിയുടെ ഷൂസും ഇട്ടാണ് മോഷ്ടാവ് മടങ്ങിയത്. കാര്‍പോര്‍ച്ചില്‍ കിടന്നിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് നഷ്ടമായത്.

Also Read : കൊലപാതകത്തിന് ശേഷം മുങ്ങി, കയ്യില്‍ പണമില്ലാതായതോടെ പിന്നെ പൊങ്ങിയത് പെണ്‍സുഹൃത്തിന്റെ വീട്ടില്‍; ഒടുവില്‍ സംഭവിച്ചത്

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. പരിശോധനയില്‍ മോഷ്ടാവ് കയറിവരുന്നതു മുതല്‍ കാറില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതു വരെയുള്ള ദൃശ്യം ലഭിച്ചിട്ടുണ്ട്.

ആന്റണി ഫ്രാന്‍സിസിന്റെ സഹോദരന്റെ മകളുടെ വീടിന്റെ കേറി താമസത്തിനു പോയി വന്ന ശേഷമാണ് മോഷണം നടന്നത്. രാത്രി തിരികെ എത്തിയപ്പോള്‍ കാറില്‍ തന്നെ വച്ചിരുന്ന പണവും സാധനങ്ങളുമാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ വീടിന്റെ ഗേറ്റ് തുറക്കാന്‍ എത്തിയപ്പോള്‍ താഴ് അറുത്തു മാറ്റിയതായി കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News