കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന് ജാമ്യം

ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി എംഎല്‍എയുമായ നവാബ് മാലിക്കിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യകരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബെല. എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തില്ല. അഭിഭാഷകന്‍ കപില്‍ സിബലാണ് നവാബ് മാലിക്കിന് വേണ്ടി ഹാജരായത്.

Also Read: ‘അഭിനന്ദങ്ങൾ നെൽസൺ’, ജയിലറിന് ആശംസകളറിയിച്ച് സ്റ്റാലിൻ: സിനിമ കണ്ടതിനും പ്രചോദനത്തിനും നന്ദിയെന്ന് സംവിധായകൻ

വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് 16 മാസമായി ചികിത്സയിലാണെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. നിശ്ചിത കാലയളവിലേക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തുഷാര്‍ മേത്തയും വ്യക്തമാക്കി.

‘വ്യക്ക സംബന്ധമായ രോഗങ്ങളാല്‍ ഹരജിക്കാരന്‍ ഇപ്പോള്‍ മുംബൈയിലെ ക്രിറ്റികെയര്‍ ആശുപത്രിയിലാണ്. അദ്ദേഹത്തെ രണ്ട് മാസത്തെ മെഡിക്കല്‍ ജാമ്യത്തില്‍ റിലീസ് ചെയ്യണം. എതിര്‍ സത്യവാങ്മൂലം അഞ്ച് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. അതിന് ശേഷം 3 ആഴ്ചക്കുള്ളില്‍ വീണ്ടും കോടതി ചേരും. 10 ആഴ്ചക്ക് ശേഷം കേസ് പരിഗണിക്കും,’ കോടതി ഉത്തരവില്‍ പറയുന്നു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ ആരോപണ കേസിലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്യുന്നത്.

Also Read: തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ശുപാർശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പുറത്ത്: ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News