കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. മെയ് 6നകം മറുപടി നല്‍കാനാണ് നിര്‍ദേശം. അതേ സമയം അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ നാളെയും വാദം തുടരും.
ഭൂമി ഇടപാട് കേസില്‍ അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മെയ് ആറിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. കേസില്‍ സോറന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി പറഞ്ഞേക്കുമെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. സോറന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അരുണാഭ് ചൗധരിയും പറഞ്ഞു.
Also Read: ഉഷ്‌ണ തരംഗം; സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അതേ സമയം ദില്ലി മദ്യ നയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്തു കൊണ്ടുള്ള കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. നാളെയും വാദം തുടരും. അതിനിടെ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ ഭാര്യ സുനിത കെജ്രിവാള്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ മന്ത്രി അതിഷിക്കൊപ്പമാണ് സുനിത ജയിലിലെത്തി കെജരിവാളിനെ കണ്ടത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനു മുന്‍പാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here