കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടികൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ടുവര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേര്‍ക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയത്.

Also Read :  ഇടത് ഐക്യത്തില്‍ ഏറ്റവും പ്രധാനം സിപിഎം-സിപിഐ ഐക്യം, അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകും: ബിനോയ് വിശ്വം എംപി

കാസ്പില്‍ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.

Also Read : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിന് പുല്ലുവില; സ്ഥിരം നുണ ആവര്‍ത്തിച്ച് കേന്ദ്രം

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹാദയത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും പദ്ധതി സഹായത്തിന് അര്‍ഹതയുണ്ട്.അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News