ബോംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു; പണം നൽകാതെ പോവാൻ ശ്രമിച്ച പ്രതി പിടിയിൽ

ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് റിസോര്‍ട്ടില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്ര സ്വദേശി ഹിമാന്‍ഷൂ മറോട്ടിയെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ റിസോര്‍ട്ടില്‍ റൂമെടുത്ത ശേഷം പണം നല്‍കാതിരുന്നതോടെ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. റിസോര്‍ട്ടില്‍ എത്തിയ കാറില്‍ ജഡ്ജിയുടെ ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരുന്നു.

Also Read: അലക്‌സി നവാല്‍നിക്ക് 19 കൊല്ലം കൂടി തടവ് ശിക്ഷ

ഹിമാന്‍ഷൂ കൊച്ചിയില്‍ ആദ്യമായാണ് എത്തുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ചെറായിയിലെ റിസോര്‍ട്ടിലെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേരും ഉണ്ടായിരുന്നു. 24 വയസുകാരനാണ് ഹിമാന്‍ഷൂ മറോട്ടി. ആള്‍മാറാട്ടത്തിനും പണം നല്‍കാതെ കടന്നുകളഞ്ഞതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ലൈംഗിക താത്പര്യം അറിയിച്ച എല്‍ജിബിടി സുഹൃത്തിനെ കൊന്ന് അഴുക്ക് ചാലില്‍ തള്ളി യുവാവ്; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News