യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷണം പോയി

യാത്രക്കാരുടെ ബാഗുകളിൽ നിന്ന് ട്രാൻ‌സ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്‍റുമാർ പണം മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിൽ ജൂലൈ 29 നായിരുന്നു സംഭവം. സ്കാനറിലൂടെ ലഗേജ് കടത്തി വിടുന്നതിന് മുമ്പ് ഒന്നിലധികം ബാഗുകൾ തുറക്കാനും കൈയില്‍ തടയുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ അപ്പോള്‍ തന്നെ കോട്ടിന്‍റെ പോക്കറ്റിലേക്ക് മാറ്റുവാനുമായി ഒന്നില്‍ കുടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഫ്ലോറിഡ സ്റ്റേറ്റ് അറ്റോർണി ഓഫീസാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ALSO READ: നിപ, പുതിയ പോസിറ്റീവ് കേസുകൾ ഇല്ല; മന്ത്രി വീണാ ജോർജ്

രണ്ട് സുരക്ഷാ സ്‌ക്രീനർമാർ ഒരു യാത്രക്കാരന്‍റെ ലഗേജിന് മുന്നില്‍ നില്‍ക്കുകയും ആദ്യത്തെയാള്‍ വിദഗ്ദമായി ലഗേജില്‍ നിന്നും എന്തോ എടുത്ത് തന്‍റെ കോട്ടിന്‍റെ പോക്കറ്റില്‍ ഇടുകയും ചെയ്യുകയായിരുന്നു. ശേഷം കൂടെയുള്ള രണ്ടാമത്തെ ആൾ ലഗേജില്‍ നിന്ന് സാധനങ്ങൾ തന്‍റെ പാന്‍റിന്‍റെ പോക്കറ്റിലേക്ക് വയ്ക്കുകയും ചെയ്യുന്നുണ്ട് . ലഗേജുകളിൽ ചിലത് തുറന്ന് അവയില്‍ നിന്ന് സാധനങ്ങള്‍‌ മോഷ്ടിച്ച ശേഷം സ്കാനറിലേക്ക് വിടുന്നത് വരെ പിടിച്ച് വയ്ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നത്. യാത്രക്കാർ നിൽക്കുമ്പോഴാണ് ഇവർ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചിരിക്കുന്നത്.

ALSO READ: സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയവുമായി കുവൈറ്റ്

പൊലീസ് രേഖകള്‍ പ്രകാരം ഒരു യാത്രക്കാരന്റെ 600 ഡോളർ (ഏകദേശം 49,000 രൂപ) മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം പൂർത്തിയാകുന്നത് വരെ ആരോപണ വിധേയരായവരെ നീക്കം ചെയ്യുമെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വീഡിയ കണ്ട നിരവധി പേർ തങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക കമെന്റുകളിലൂടെ അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News