മലയാളത്തിന്റെ മഞ്ഞൾ പ്രസാദം മൺമറഞ്ഞിട്ട് 31 വർഷം

എല്ലാകാലത്തും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മോനിഷ ഉണ്ണി. ഇന്ന് മോനിഷയുടെ 31-ാം ചരമവാർഷികമാണ്. 1992-ൽ ഡിസംബർ 5നാണ് വാഹനാപകടത്തെത്തുടർന്ന് മോനിഷ വിടപറഞ്ഞത്. 21 വയസ്സായിരുന്നു. സിനിമാലോകത്തെയും ആരാധകരെയും അങ്ങേയറ്റം ഞെട്ടിച്ച അനുഭവമായിരുന്നു പ്രിയപ്പെട്ട നടിയുടെ പെട്ടെന്നുള്ള മരണം. ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് അപകടം.

ALSO READ: പ്രളയദുരിതത്തിലകപ്പെട്ടവർക്ക് താരസഹോദരങ്ങളുടെ കൈത്താങ്ങ്

24 സിനിമകളിലാണ് 6 വർഷത്തെ കരിയറിൽ മോനിഷ അഭിനയിച്ചത്. നഖക്ഷതങ്ങൾ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് 16-ാം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഈ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവൾ.

അതിഗംഭീരമായ സ്‌ക്രീൻ സാന്നിധ്യവും അസാമാന്യമായ അഭിനയ പാടവവും കൊണ്ട് നടി സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മോഹൻലാൽ, സുരേഷ് ഗോപി, മുരളി, കാർത്തിക്, ശരത് കുമാർ തുടങ്ങി മലയാളം, തമിഴ് സിനിമാ മേഖലയിലെ മുൻനിര നായകന്മാർക്കൊപ്പം ചുരുങ്ങിയ കാലഘട്ടത്തിലെ കരിയറിൽ തന്നെ മോനിഷ അഭിനയിച്ചിരുന്നു. അവസാനമായി മോനിഷ പ്രത്യക്ഷപ്പെട്ടത് മൂന്ദ്രവത്ത് കണ്ണ് എന്ന തമിഴ് ചിത്രത്തിലാണ്.

ALSO READ: ‘ഒ’ എന്ന ഇം​ഗ്ലീഷ് അക്ഷരത്തിലാണ് ഒളിപ്പിച്ചുവച്ച ബ്രില്യന്‍സ്’; ‘​ഗോള്‍ഡ്’ ടൈറ്റിലിലെ രഹസ്യം വെളിപ്പെടുത്തി അല്‍ഫോന്‍സ്

വ്യവസായ പ്രമുഖനായിരുന്ന പരേതനായ നാരായണൻ ഉണ്ണിയുടെയും നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണിയുടെയും മകളാണ് മോനിഷ. നീലത്താമര, ഓർഡിനറി, ശൃംഗാര വേലൻ തുടങ്ങി ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അമ്മ ശ്രീദേവി ഉണ്ണി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ്. മോനിഷയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എല്ലാ വർഷവും മോനിഷയുടെ സ്മരണയ്ക്കായി ബാംഗ്ലൂരിൽ ഈ ദിവസം സാംസ്കാരിക പരിപാടി സംഘടിപ്പിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here