ചേര്‍ത്തലയില്‍ നാട്ടുകാരെ ആശങ്കയിലാക്കി കുരങ്ങന്‍. പൂച്ചകള്‍, പട്ടിക്കുട്ടികള്‍ എന്നിവയെ പിടികൂടി വലിച്ചു കീറി കൊല്ലുകയാണ് കുരങ്ങന്‍.
വനം വകുപ്പ് കെണി വെച്ചിട്ടും കുരങ്ങിനെ പിടികൂടാനായിട്ടില്ല. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യത്തിലാണ് പ്രദേശവാസികള്‍. ചേര്‍ത്തല മുനിസിപ്പല്‍ മൂന്നാം വാര്‍ഡില്‍ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്താണ് കുരങ്ങിന്റെ വിളയാട്ടം. കെഎസ്ഇബി ഓഫീസിന് സമീപത്തുള്ള ആളൊഴിഞ്ഞ കാട് പിടിച്ച് കിടക്കുന്ന പുരയിടത്തിലാണ് ഇതിന്റെ താവളം..കുറച്ച് നാള്‍ക്ക് മുമ്പാണ് കുരങ്ങന്‍ ഇവിടെ തമ്പടിച്ചത്.
ALSO READ: മതരാഷ്ട്ര സങ്കൽപം ലോകം ഉപേക്ഷിച്ചതാണ്; നമ്മൾ അതിലേക്ക് കടക്കാൻ അനുവദിച്ചുകൂടാ: എം മുകുന്ദൻ
ചേര്‍ത്തല നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നിരുന്ന കുരങ്ങന്‍ പിന്നീടാണ് അക്രമ സ്വഭാവം കാണിച്ചു തുടങ്ങിയത്. കെഎസ്ഇബി ജീവനക്കാരും ഭയത്തോടെയാണ് പണിയെടുക്കുന്നത്. നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here