ദിവസവും ആഹാരം നല്‍കിയ വ്യക്തി മരിച്ചു; മൃതദേഹത്തിനരികില്‍ ഇരുന്ന് കുരങ്ങന്‍; നൊമ്പരപ്പിക്കും കാഴ്ച

തനിക്ക് എന്നും ഭക്ഷണം നല്‍കിയ വ്യക്തി മരിച്ചതില്‍ സങ്കടം സഹിക്കാനാവാതെ കുരങ്ങന്‍. മൃതദേഹത്തിനരികിലിരിക്കുന്ന കുരങ്ങന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൃതദേഹത്തിനരികെ ചേര്‍ന്ന് കുടുംബത്തിനൊപ്പം ഇരിക്കുകയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം പോകുകയും ചെയ്യുന്ന കുരങ്ങിനെ വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് മാസമായി രാംകുന്‍വര്‍ സിങ് എന്നയാള്‍ കുരങ്ങന് റൊട്ടിയും മറ്റ് പലഹാരങ്ങളും കഴിക്കാന്‍ നല്‍കുമായിരുന്നു. കുരങ്ങിനൊപ്പം രാംകുന്‍വര്‍ സിങ് സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഒക്ടോബര്‍ 10ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. പതിവുപോലെ റൊട്ടിക്കായി സ്ഥലത്തെത്തിയപ്പോഴാണ് കുരങ്ങന്‍ സംഭവങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് മൃതദേഹത്തിനരികില്‍ ശാന്തനായി ഇരിക്കുകയും കരയുകയും ചെയ്തത് ആരെയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.

READ ALSO:ലക്ഷ്യം അതിഥി തൊഴിലാളികള്‍ക്കിടയിലെ വില്‍പ്പന ; ഒന്നരലക്ഷം രൂപയുടെ കഞ്ചാവ് കൈവശം വെച്ചയാള്‍ പിടിയില്‍

അന്ത്യകര്‍മങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് കുരങ്ങനെയും വീട്ടുകാര്‍ കയറ്റി. മൃതദേഹത്തില്‍ തലചായ്ച്ച് കിടന്നാണ് കുരങ്ങന്‍ യാത്ര ചെയ്തത്. നദിക്കരയില്‍ മൃതദേഹം കുഴിച്ചുമൂടുമ്പോഴും കുരങ്ങന്‍ സമീപത്തു തന്നെ നില്‍ക്കുന്നുതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

READ ALSO:പെരുമ്പാവൂരിൽ രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News