ആരെങ്കിലും ആ പൂച്ചക്കുഞ്ഞിനെ ഒന്ന് രക്ഷിക്കൂ…..കിണറ്റിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ പാടുപെടുന്ന കുരങ്ങൻ; വീഡിയോ വൈറൽ

മനുഷ്യരേക്കാൾ ദയയും അനുകമ്പയുമുണ്ടോ കുരങ്ങുകൾക്ക്? എന്നാൽ അങ്ങനെ തോന്നിപ്പിക്കും വിധമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.

വീഡിയോയിൽ ഒരു കിണറിനുള്ളിൽ അകപ്പെട്ട് പോയ ഒരു പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങ് നടത്തുന്ന ശ്രമങ്ങളാണ് കാണുന്നത്. വളരെയേറെ നേരം പരിശ്രമിച്ചു എങ്കിലും കുരങ്ങന് പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ആവുന്നില്ല. ഒടുവിൽ ഒരു യുവതിയാണ് കിണറ്റിൽ ഇറങ്ങി അതിനെ പുറത്ത് എത്തിക്കുന്നത്. പൂച്ചയെ കിണറ്റിൽ നിന്നും എടുത്തയുടനെ യുവതി അതിനെ കുരങ്ങന് കൈമാറുന്നു. കുരങ്ങൻ സ്നേഹത്തോടെ അതിന്റെ ദേഹം തുടക്കുന്നതും തലോടുന്നതും ഒക്കെ വീഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News