ബൈക്കിലിരുന്ന് വിസ്കി കുടിക്കാന്‍ കുരങ്ങന്‍റെ ശ്രമം, സംഭവം കമ്മിഷണര്‍ ഓഫിസിന് മുന്നില്‍: വീഡിയോ

കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ഫുള്‍ ബോട്ടില്‍ വിസ്കി അകത്താക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്‍റെ വീഡിയോ ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗിൽനിന്നുമാണ് കുരങ്ങന് മദ്യകുപ്പി ലഭിച്ചത്. ബോട്ടില്‍  തുറക്കാനായി കുരങ്ങൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ബൈക്കിന്‍റെ സീറ്റില്‍ കയറി ഇരുന്ന ശേഷമാണ് കുരങ്ങന്‍റെ ബോട്ടില്‍ തുറക്കാന്‍ ശ്രമിച്ചത്. കുപ്പിക്കുള്ളില്‍ എന്താണെന്നു‍ള്ള കൗതുകമാകാം കുപ്പി തുറക്കാന്‍ ശ്രമിച്ചതെന്നാകാം എന്നും കമന്‍റ് ബോക്സില്‍ വിലയിരുത്തലുണ്ട്. ദൃശ്യത്തിലുള്ള മദ്യം ഏതാണെന്ന് കണ്ടെത്തി ആളാകാന്‍ ശ്രമിക്കുന്നവരും കമന്‍റില്‍ ഉണ്ട്.

ALSO READ: ഫിറ്റ്‌നെസുമില്ല പെര്‍മിറ്റുമില്ല ‘ആന്‍ഡ്രു’ 49 യാത്രക്കാരുമായി പാഞ്ഞു; പിടികൂടി എംവിഡി

പ്രദേശത്ത് സ്ഥിരമായി കാണുന്ന കുരങ്ങാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കുപ്പി തുറക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയും പിന്നീട് വീണ്ടും ബാഗിൽ കൈയിടുന്നതും വിഡിയോയിൽ കാണാം. പിയുഷ് റായ് എന്നയാളാണ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് വിഡിയോ ലക്ഷങ്ങളാണ് കണ്ടത്.

ALSO READ:  തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News