മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിലും മഹാലക്ഷ്മിയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലും കുരങ്ങുകളുടെ ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. റെയില്‍വേ ജീവനക്കാരനും കുട്ടിക്കുമാണ് പരുക്കേറ്റത്. ബുധനാഴ്ചയായിരുന്നു ആക്രമണം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും റെസ്‌കിങ്ക് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ് ലൈഫ് വെല്‍ഫെയര്‍ റെസ്‌ക്യൂ ടീം അംഗങ്ങളും അക്രമണം നടന്ന പ്രദേശങ്ങളിലെത്തി. കുരങ്ങുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആക്രമണത്തില്‍ ഉള്‍പ്പെട്ട കുരങ്ങുകളെ കണ്ടെത്തി സുരക്ഷിതമായി പിടികൂടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Read Also: പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ
ആക്രമണത്തിന് ഇരയായവരുടെ പരുക്കിന്റെ സ്വഭാവവും വ്യാപ്തിയും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പിടികൂടിയ മൃഗങ്ങളെ വൈദ്യപരിശോധനയ്ക്കും തുടര്‍ന്നുള്ള പുനരധിവാസത്തിനും വിധേയമാക്കും. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇത് കുരങ്ങുകളുടെ അക്രമ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കും. കുരങ്ങുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ ദുര്‍ബലരായ വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കുരങ്ങുകളെ പിന്തുടരുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നത് സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here