യുകെജി വിദ്യാര്‍ഥിനിയെ ബലാത്സംഗത്തില്‍നിന്ന് രക്ഷിച്ച് കുരങ്ങിന്‍കൂട്ടം

Monkey

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയത് കുരങ്ങുകളെന്ന് തുറന്നുപറഞ്ഞ് യു കെ ജി വിദ്യാര്‍ത്ഥിനി. കുരങ്ങുകള്‍ തന്നെ രക്ഷിച്ചുവെന്ന് ആറ് വയസുകാരി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉത്തര്‍പ്രദേശിലെ ബാഘ്പതിലാണ് സംഭവം. ബാഘ്പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യുവാവ് ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കുട്ടിയുടെ വസ്ത്രങ്ങളഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Also Read : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഫോട്ടോകള്‍ കൂട്ടുകാര്‍ക്കയച്ച് കൊടുത്തു: ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

എന്നാല്‍ പെട്ടെന്ന് അവിടെക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി ആക്രമണം ആരംഭിച്ചു. ഇതോടെ ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍ പോയി.

വീടിന് സമീപത്തുനിന്ന് കളിക്കുന്നത് കണ്ടാണ് ഇയാള്‍ കുട്ടിക്ക് സമീപമെത്തുകയും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത്. കുട്ടിയുടെ കൈ പിടിച്ചുകൊണ്ട് ഇയാള്‍ ആദ്യമെത്തിയത് ഒരു ആരാധനാലയത്തിന് സമീപമാണ്.

പിന്നീടാണ് ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയുമായി പോയത്. ഇവിടെ വെച്ച് ബലാത്സംഗശ്രമം തടഞ്ഞപ്പോള്‍ തന്നേയും കുടുംബത്തിലുള്ളവരേയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോകുകയും മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയും കുടുംബവുമായി ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. യുവാവ് കുട്ടിയെ കൊണ്ടുപോകുന്നത് ഗ്രാമത്തിലെ വിവിധ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News