ഒറ്റച്ചാട്ടം, സണ്‍റൂഫ് പൊളിച്ച് ലാന്‍ഡ് ചെയ്തത് സീറ്റില്‍; വൈറലായി കുരങ്ങന്റെ അഭ്യാസം

monkey-varanasi

കെട്ടിടത്തിൻ്റെ മുകളിലൂടെ ചാടിവന്ന കുരങ്ങൻ കാറിൻ്റെ സൺറൂഫ് തകർത്ത് സീറ്റിലെത്തി. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കാണ് കുരങ്ങൻ ചാടിയത്. നേരെ കാറിന്റെ പിന്‍സീറ്റിലാണ് വീണത്. തുടർന്ന് അതേ സ്പീഡിൽ പെട്ടെന്ന് സണ്‍റൂഫിലൂടെ പുറത്തിറങ്ങി റോഡിലേക്ക് നടന്നു. ഒന്നും സംഭവിക്കാത്തത് പോലെ കടന്നുകളയുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവം ക്യാമറയില്‍ പതിഞ്ഞു. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. വാരാണസിയിലെ വിശേശ്വര്‍ഗഞ്ച് പ്രദേശത്തു നിന്നുള്ളതാണ് വീഡിയോയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയുടെ കമൻ്റുകൾ രണ്ട് ചേരിയിലാണ്. ചില ഉപയോക്താക്കള്‍ കുരങ്ങിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായപ്പോള്‍, മറ്റുള്ളവര്‍ സാമ്പത്തിക നാശത്തെക്കുറിച്ച് വേവലാതിപ്പെട്ടു.

Read Also: ബ്രഹ്മദത്തന്‍ നോക്കിനില്‍ക്കെ ബ്രഡ് വളര്‍ന്ന് ജീവന്‍വെച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബ്രഡ് നായ്ക്കുട്ടി

ഒരു എക്സ് ഉപയോക്താവ് കുരങ്ങിന് കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, മറ്റേയാള്‍ ഒരു കുരങ്ങിന്റെ ഗിഫ് ഉപയോഗിച്ച് മറുപടി നല്‍കി. ‘ഇപ്പോള്‍ കുരങ്ങന്‍ അവന്റെ വീഡിയോ കാണുന്നു’ എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു. ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്നതായിരുന്നു ഒരാളുടെ സംശയം. കാറിന്റെ ഉടമ ഇന്‍ഷുറന്‍സ് കമ്പനിയോട് സംഭവം എങ്ങനെ വിശദീകരിക്കുമെന്ന് ചിലർ അത്ഭുതപ്പെട്ടു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News