വേട്ടക്കിറങ്ങിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാർ; വീഡിയോ

മൃഗങ്ങളുടെ ഇടയിൽ പുലി സിംഹം ഇവയെ മറ്റ് മൃഗങ്ങൾ ആക്രമിക്കുന്നത് അപൂർവകാഴ്ചയാണ്. ഇപ്പോളിതാ ഒരു കൂട്ടം വികൃതി കുരങ്ങന്മാർ ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .

also read :കാലവർഷക്കുറവ് രൂക്ഷമാകുന്നു; ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം മഴയും കുറവ്

ഒരു റോഡിലാണ് സംഭവം നടക്കുന്നത്. റോഡിനടുത്തുള്ള കാട്ടിൽ നിന്നും വേട്ടക്കിറങ്ങിയ പുലിയുടെ നേരെ കുരങ്ങന്മാർ വരികയും പിന്നെ പുലിയെ കണ്ട് കുരങ്ങന്മാർ ഓടുന്നതുമാണ് ആദ്യം വിഡിയോയിൽ കാണുന്നത്. എന്നാൽ, പിന്നീട് ഒരു കുരങ്ങൻ പുലിയുടെ നേരെ ചെല്ലുന്നു. പിന്നെ പുറകെ അനേകം കുരങ്ങന്മാരും .ശേഷം എല്ലാ കുരങ്ങന്മാരും ചേർന്ന് പുലിയെ വളഞ്ഞിട്ട് അക്രമിക്കുന്നതാണ് വീഡിയോയിൽ.

also read :ഒരുമിച്ചുള്ള ജീവിതത്തിന് തടസം; കാമുകന്റെ മകനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി; അറസ്റ്റ്

റിക്കി ഡ ഫോൺസെക്കയാണ് സ്‌കുകുസയ്ക്കും ഷോക്‌വാനിനും ഇടയിലുണ്ടായ ഈ സംഭവം പകർത്തിയത് എന്നും യൂട്യൂബ് കാപ്ഷനിൽ പറയുന്നുണ്ട്. അതേ സമയം അതിന്റെ മറ്റൊരു ആം​ഗിളിൽ നിന്നുള്ള വീഡിയോയും പങ്ക് വച്ചിട്ടുണ്ട്. അതിൽ ഒടുവിൽ പുലി രക്ഷപ്പെട്ട് ഓടിപ്പോകുന്നത് കാണാം. ഒരു മില്ല്യണിൽ അധികം പേരാണ് ഈ വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News