മോന്‍സണ്‍ മാവുങ്കൽ , കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുള്‍പ്പെട്ട പുരാവസ്തു തട്ടിപ്പുകേസിലെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വഴിയൊരുങ്ങുകയാണ്. തിങ്കളാഴ്ചയോടെ ക്രൈംബ്രാഞ്ച് സംഘം പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍ക്കായി ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ നോട്ടീസ് അയക്കും. അവധിയിലായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ മടങ്ങി വന്ന ശേഷമാകും സ്വീകരിക്കേണ്ട കൂടുതല്‍ നടപടിക്രമങ്ങളെക്കുറിച്ച് യോഗം ചേര്‍ന്ന് തീരുമാനിക്കുക.
also read:തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്
നിലവില്‍ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍ ഐജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരാണ്. ലക്ഷ്മണയും മോന്‍സന്‍ മാവുങ്കലുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ 2022 നവംബര്‍ പത്തിന് സസ്പെന്‍റ് ചെയ്ത ലക്ഷമണയെ അടുത്തിടെയാണ് സര്‍വീസിലേക്ക് തിരിച്ചു വിളിപ്പിച്ച് പരിശീലന വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചത്. അതേസമയം, മുന്‍കൂര്‍ ജാമ്യം തേടിയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷം കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൂടുതല്‍ ചോദ്യം ചെയ്യണമോയെന്നും അന്വേഷണ സംഘം വിലയിരുത്തും.
also read :കാലവർഷം തുടരും , ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here