മോൻസൻ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കെ സുധാകരൻ

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് കെ സുധാകരന്റെ വെളിപ്പെടുത്തൽ.എന്നെ അറിയാമല്ലോ,താൻ ദുഖിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യൽ തടസ്സപ്പെടുത്തിയെന്നായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യൽ തടസ്സപ്പെടുത്തി എന്നാണ് സുധാകരൻ പൊതുവേദിയിൽ തുറന്നു പറഞ്ഞത്.വിവാദ പ്രസംഗം നിയമപരമായും സുധാകരന് തിരിച്ചടിയാകും.അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതും കേസന്വേഷണം തടസ്സപ്പെടുത്തുന്നതും കുറ്റകരമാണെന്ന് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.
കണ്ണൂർ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ വെളിപ്പെടുത്തൽ.പുരാവസ്തു തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് സുധാകരൻ തുറന്ന് പറഞ്ഞത്.പോക്സോ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതെന്നും സുധാകരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News