പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും

മോന്‍സനും കെ സുധാകരനും ഉള്‍പ്പടെ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പരാതിക്കാര്‍ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം നിര്‍ദേശിച്ചതനുസരിച്ചാണ് പരാതിക്കാര്‍ ഇന്ന് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുന്നത്. മോന്‍സനില്‍ നിന്ന് കെ സുധാകരന്‍ പണം വാങ്ങിയെന്ന ആരോപണം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും

Also Read: സുധാകരന്റെ കുരുക്ക് വീണ്ടും മുറുകുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍

സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് കെ സുധാകരനെ ഒഴിവാക്കുന്നതിനായി സഹായിയുടെ ഇടപെടലുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News