പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ കേസിൽ ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം നീട്ടിയത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഒരാഴ്ചയിലേക്ക് അറസ്റ്റ് തടഞ്ഞത്.
ALSO READ: കഞ്ചാവ് കൈവശം വെക്കാം; ബില്ലിന് ജര്‍മന്‍ മന്ത്രിസഭയുടെ അംഗീകാരം
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻപ് രണ്ട് തവണയും ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. കേസിലെ ഗൂഢാലോചനയിലെ പ്രധാനി ലക്ഷ്മൺ ആണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം ലക്ഷ്മണിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വരുന്ന ബുധനാഴ്ച ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും എന്നാണ് സൂചന.
ALSO READ: അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here