കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുൻ ജീവനക്കാരുടെ മൊ‍ഴി

മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊ‍ഴിയിലാണ് ഗുരുതര ആരോപണം ഉയര്‍ന്നത് . സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി.

കെ.സുധാകരന് നൽകിയത് സിആർപിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. ബുധനാ‍ഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി.

ALSO READ:  മാര്‍ക്ക് ലിസ്റ്റ് വിവാദം, അധ്യാപകരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

അതേസമയം, കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമാണ് കെ സുധാകരൻ്റെ ആവശ്യം. കേസിൽ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസും അയച്ചിട്ടുണ്ട്. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.

ALSO READ: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News