കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി എന്നും രേഖകൾ എല്ലാം കൈമാറി എന്നും പുറത്തിറങ്ങിയ ശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും വിളിപ്പിച്ചിട്ടില്ല എന്നും പത്തു തവണ വിളിച്ചാലും ചോദ്യം ചെയ്യലിനു ഹാജരാകും എന്നും സുധാകരൻ വ്യക്തമാക്കി. മോൻസൺ മാവുങ്കലിൽ നിന്ന് കെ സുധാകരൻ പണം കൈപ്പറ്റിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

ALSO READ: സോളാര്‍ വിവാദത്തില്‍ എല്‍ഡിഎഫിന് യാതൊരു ബന്ധവുമില്ല;നന്ദകുമാർ കോൺഗ്രസ് ബന്ധമുള്ളയാൾ: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News