കെ സുധാകരനെതിരെ മൊഴി നൽകി; മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴി നൽകിയ മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി മുഴക്കിയതായി പരാതി. ചേർത്തലയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മുരളിയാണ് ഭീഷണി മുഴക്കിയത്.  വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ജിൻസൺ പൊലീസിന് പരാതി നൽകി. മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയ വ്യക്തിയാണ് ജിൻസൺ.

മാവുങ്കലിന്റെ വീട്ടിൽ കെപിസിസി പ്രസിഡന്റ് നിരന്തരം വരാറുണ്ടായിരുന്നു എന്നും 10 ലക്ഷം രൂപ മോൺസെന്റ് കയ്യിൽ നിന്നും കെപിസിസി പ്രസിഡന്റ് കൈപ്പറ്റിയതിന് സാക്ഷിയായിരുന്നു എന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജിൻസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

also read; വിമാനത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News