പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്. മോന്‍സണ്‍ മാവുങ്കല്‍ 5,20,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മോന്‍സണിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.

Also read- തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. മോന്‍സണിനെതിരെ ആരോപിക്കപ്പെട്ട 13 കുറ്റങ്ങളില്‍ പത്തെണ്ണത്തിലും കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), പോക്സോ വകുപ്പ് 7, 8 എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. പോക്‌സോ കേസില്‍ 2022 ജൂണ്‍ 3നാണ് കേസിന്റെ വിചാരണ ആരഭിച്ചത്. 2023 ഫെബ്രുവരി 7 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കേസ് വാദത്തിന് മാറ്റി. മാര്‍ച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂര്‍ത്തിയായിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വെച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി.

Also Read- പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ല്‍ മോന്‍സണ്‍ അറസ്റ്റിലായ ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. മോന്‍സണെ ഭയന്നിട്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധിപറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News