ഒരു കുരുക്കഴിഞ്ഞു! പോക്സോ കേസിൽ മോൺസൺ മാവുങ്കൽ കുറ്റവിമുക്തൻ

monson mavunkal
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി  മോൺസൺ മാവുങ്കലിനെ പോക്സോ കേസിൽ
 കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് ഉത്തരവ് . മോൻസൻ്റെ വീട്ടുജോലിക്കാരിയായ പ്രായപൂർത്തിയാകാത്ത  മകളെ മോൻസൻ്റെ മാനേജർ ജോഷി പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്.
കേസിലെ  ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രേരണാകുറ്റമാണ് മോൻസനെതിരെ ചുമത്തിയിരുന്നത്. കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തി മോൻസനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിക്കപ്പെട്ട്
മോൺസൻ ജയിലിലാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News