ഈ കോബിനേഷനുകള്‍ വേണ്ടേ വേണ്ട… വയറിന് അത്ര നന്നല്ല..

മഴക്കാലം… കട്ടന്‍… ഒരു കടി എല്ലാവരുടെയും ഫേവറിറ്റായിരിക്കും. പക്ഷേ ഈ കോമ്പിനേഷന്‍ നമ്മുടെ വയറിന് വില്ലനാണെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ALSO READ:  സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ സൗദിയിൽ അനുമതി

പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന മഴക്കാലത്താണ് ഈ കോമ്പിനേഷനായുള്ള ആഗ്രഹം നമ്മളില്‍ കൂടുന്നത്. അലര്‍ജി തുടങ്ങി ദഹന പ്രശ്‌നങ്ങള്‍ അടക്കമാണ് മഴക്കാലത്ത് ഉണ്ടാവുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണമാണ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമം. ഈ സമയത്ത് ദഹന പ്രക്രിയ മന്ദഗതിയിലാകുന്നതിനാല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈ പ്രക്രിയ വീണ്ടും പതുക്കെയാക്കും.

ALSO READ:  മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

തീരുന്നില്ല പ്രശ്‌നങ്ങള്‍ ഇവിടെയും ഈര്‍പ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചര്‍മത്തില്‍ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അസിഡിറ്റി വേറെയും. വേവിക്കതെ ഭക്ഷണം കഴിക്കുന്നതും വെള്ളം തിളപ്പിക്കാതെ കുടിക്കുന്നതും മഴക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കണം. പോഷകഗുണമുള്ള ഇലക്കറികള്‍ പോലും അണുബാധയ്ക്ക് കാരണമാകും. അതിനാല്‍ നല്ലൊരു ഭക്ഷണക്രമം തുടരാന്‍ ശ്രമിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News