കാലവർഷം ജൂൺ നാലിനെത്തും

കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ 4-ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം മെയിൽ തന്നെ സംസ്ഥാനത്ത് കാലവർഷം എത്തുകയും ശക്തിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം അൽപം വൈകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ജൂൺ ഒന്നിനാണ് സാധാരണ കാലവർഷം എത്തുക. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം എന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തെ വാർഷിക മഴയുടെ 75 ശതമാനവും ലഭിക്കുന്നത് ഈ കാലവർഷത്തിലൂടെയാണ്. തുടർച്ചയായ നാലു മാസത്തേക്കുള്ള മഴയുടെ ആരംഭം കൂടിയാണിത്. സാധാരണ ജൂൺ ഒന്നിനാണ് തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളാ തീരത്ത് എത്തുക. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ കാലവർഷം ജൂൺ 1-ന് ആരംഭിച്ചിട്ടുള്ളു.

2018-ലും 2022-ലും രണ്ടു ദിവസങ്ങൾ കഴിഞ്ഞും, 2019-ലും 2021-ലും കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് കാലവർഷം എത്തിയത്. അതിനാൽ ഈ വർഷം നാല് ദിവസം വൈകിയെത്തിയാലും ആകെ മഴലഭ്യതയെയോ വർഷകാലത്തേയോ കാര്യമായി ബാധിക്കില്ലെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News