മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ഇപ്പോൾ അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്ന ബിപോർജോയ് അടുത്ത നാല്പത്തിയെട്ടു മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കും.ബിപോർജോയ് വരും ദിവസങ്ങളിൽ വടക്ക് – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റ് ശക്തമാകുന്നതോടെ അടുത്ത നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അഞ്ചു ദിവസം സംസ്ഥാനത്ത് ഇടിക്കും മിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂൺ എട്ട് മുതൽ പന്ത്രണ്ട് വരെ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതായും , ജൂൺ ഒൻപത് വരെ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു ഇതിനെ തുടർന്ന് വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, ശനിയാഴ്‌ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ :എന്താണ് ‘ബിപോർജോയ്’ ചുഴലിക്കാറ്റ്; കേരളത്തെ അത് എങ്ങനെ ബാധിക്കും?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here