മഴ എല്ലാകാലത്തും കാല്പനികമായ ഒരനുഭവമാണ്. കാർമൂടി കനത്ത മേഘങ്ങളിൽ നിന്ന് മഴ നേർത്ത് പെയ്തു തുടങ്ങുമ്പോഴേക്കും സമയം നിശ്ചലമാകും. പിന്നെ തോർന്നോഴിയുന്നതുവരെ അനന്ത ദൈർഘ്യമുള്ള ഒരു നിമിഷം മാത്രം. പെയ്യുന്നത് മഞ്ഞണിഞ്ഞ മലചേരുവുകളിൽ കൂടിയാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ..
ലോകത്തിലെ തന്നെ ഏറ്റവും ശാന്തമായി മഴ പെയ്യുന്നത് കേരളത്തിലാണ് എന്നാണ് പറയുക. മഴക്കാലത്തിന്റെ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി ശക്തമാവുകയാണ് സംസ്ഥാനത്ത് മൺസൂൺ ടൂറിസം. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുള്ള നിരവധി സഞ്ചാരികളാണ് മഴയാസ്വദിക്കാൻ മലയോര മേഖലകളിലേക്ക് എത്തുന്നത്.
മഴ നനയാൻ എത്തുന്നവർ മനം നിറയ്ക്കുന്ന അനുഭവമാണ് മഴക്കാലത്തെ മലയോരങ്ങൾ. മൺസൂൺ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പും നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സംസ്ഥാനത്തെത്തുന്ന ടൂറിസ്റ്റുകളിൽ 25 % വും മഴക്കാല സഞ്ചാരികളാണ്. മഞ്ഞും മഴയുമറിഞ്ഞ് മനം നിറഞ്ഞാണ് ഇവരുടെ മടക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here