കാലവര്‍ഷം ശക്തി പ്രാപിക്കും; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മധ്യ വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

ALSO READ:കെജ്‍രിവാളിന് ജാമ്യം അനുവദിച്ച ഉത്തരവ്; ഇ ഡി അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

സംസ്ഥാനത്തെ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കര്‍ണാടക തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.

ALSO READ:ഒഴിവുകാലം ആഘോഷിക്കാനെത്തിയ 36കാരിയായ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

മധ്യ വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര, തീരദേശ മേഖലകളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരളതീരത്ത് കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News