കഴിച്ചിരുന്നത് 2.5 കിലോബീഫും 108 കഷ്ണം സുഷിയും; 36-ാം വയസില്‍ ബോഡിബില്‍ഡറിന് ദാരുണാന്ത്യം

Illia Golem Yemchuk

ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. സെപ്റ്റംബര്‍ 11 നായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. യെഫിംചിക്കിന്റെ ‘ശാരീരികപരീക്ഷണങ്ങളുടെ’ വീഡിയോകളുടെ ആരാധകരായിരുന്നു സോഷ്യല്‍മീഡിയ.’ദ മ്യൂട്ടന്റ്’  എന്നായിരുന്നു യെഫിംചിക് അറിയപ്പെട്ടിരുന്നത്.

ഹൃദയാഘാതമുണ്ടായതോടെ ആംബുലന്‍സ് എത്തുന്നതുവരെ ഭാര്യ അന്ന സിപിആര്‍ നല്‍കിയെന്നും ഹെലികോപ്ടറിലാണ് യെഫിംചിക്കിനെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചതായി അന്ന പറഞ്ഞു.

Also Read : 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപണം; റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ അടിച്ചുകൊന്നു

അനുശോചനമറിയിച്ചവര്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും അന്ന നന്ദിയും അറിയിച്ചു. അതേസമയം ഇലിയ ഗോലം യെഫിംചിക് കഴിച്ചിരുന്നത് 2.5 കിലോബീഫും 108 കഷ്ണം സുഷിയുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News