കാലാവസ്ഥ അനുസരിച്ച് മൂഡ് മാറുന്നുണ്ടോ… ഇത്തിരി കാര്യങ്ങള്‍ അറിയാനുണ്ട്!

ചില കാലാവസ്ഥ ചിലരുടെ മൂഡ് തന്നെ മാറ്റാം. സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്ന ഈ അവസ്ഥയെ കുറിച്ച് ചിലര്‍ക്കെങ്കിലും അറിയത്തില്ലായിരിക്കാം. ചില തണുത്ത പ്രഭാതങ്ങള്‍, മഞ്ഞുമൂടിയ അന്തരീക്ഷമൊക്കെ പലരെയും വിഷയ അവസ്ഥയിലേക്ക് എത്തിക്കാം. നമ്മള്‍ ആസ്വദിച്ച് ചെയ്ത പല കാര്യങ്ങളും താത്പര്യമില്ലായ്മ മൂലം ഉപേക്ഷിക്കുക, വല്ലാത്ത നിരാശ, ഉറക്കവും വിശപ്പും ഇല്ലാത്ത അവസ്ഥയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. എസ്എഡിയുടെ പ്രധാന ലക്ഷണങ്ങളായ ഈ അവസ്ഥയെ മറിക്കടക്കാന്‍ പലരും പ്രയാസം അനുഭവിക്കും. എന്നാല്‍ ഈ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ മനസിനെ ആദ്യം പാകപ്പെടുത്തണം.

ALSO READ: യാത്രക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ഐആര്‍സിടിസി സൈറ്റ് പണിമുടക്കി, തത്ക്കാല്‍ ബുക്കിങ് തടസപ്പെട്ടു

ചൂടും സൂര്യപ്രകാശവും ഇതിന് ബെസ്റ്റ് സൊല്യൂഷനാണ്. രാവിലെയും വൈകുന്നേരവും ഇളം വെയില്‍ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരണം വൈറ്റമിന്‍ ഡിയും ഒപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെയും ഉത്പാദിപ്പാദനം ശരീരത്തിലുണ്ട്. രണ്ടാമത്തേത് നമുക്ക് ഏറെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുക എന്നതാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്തും.

ALSO READ:ദില്ലിയിലെ സ്കൂളുകളിൽ തുടരുന്ന വ്യാജ ബോംബ് ഭീഷണി; രണ്ടു മാസത്തിനു മുമ്പും സമാന രീതിയിൽ സ്ഫോടന സന്ദേശങ്ങൾ ലഭിച്ചിരുന്നു

വായിക്കുന്നതും സെല്‍ഫ് ലൗവും ഇതിന് നല്ലൊരു പരിഹാരമാണ് ഒപ്പം ആരോഗ്യകരമായ ഭക്ഷണവും എസ്എഡിയെ മാറ്റിനിര്‍ത്തും. വ്യായാമം മസ്റ്റാണ്. ഹാപ്പി ഹോര്‍മോണുകള്‍ മൂഡ് തന്നെ മാറ്റും. ഇതോടെ മനസും ആരോഗ്യമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News