കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശന തീർത്ഥാടനയാത്ര ആഗസ്റ്റ് 16 മുതല്‍ ആരംഭിക്കും. കണ്ണൂർ യൂണിറ്റിൽ നിന്നുള്ള സുപ്പർ ഡീലക്സ് ബസ്സിൽ രാത്രി 08.30 പുറപ്പെട്ടു പുലർച്ചെ 04.00 മണിക്ക് കൊല്ലൂരിൽ എത്തും.
ഫ്രഷ്അപ് ആയി ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം 8 മണിയോടെ കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്ര തിരിക്കും.
Also read:മദ്യനയക്കേസ്: സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാള്‍
ഉച്ചയ്ക്ക് വീണ്ടും കൊല്ലൂരിലേക്ക് തിരിച്ചു വന്നു ഉച്ചയ്ക്കും വൈകുന്നേരവും ക്ഷേത്ര ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും. തുടർന്നു ഞായറാഴ്ച രാവിലെ 5.30 നു പുറപ്പെട്ടു ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര മഹാ വിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകുന്നേരം ബേക്കൽ കോട്ടയിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. തീർഥാടനയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക
Also read:മദ്യനയക്കേസ്: സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാള്‍
കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെൽ
കണ്ണൂർ
Phone:8089463675 , 9497007857
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here